സമ്മാന ക്ലെയിം സമർപ്പിക്കുന്നതിന് മുൻപും, അതിന് ശേഷവും സമ്മാനർഹൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
  • 1.ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിൻ്റെ മറുവശത്ത് ആധാർ കാർഡിൽ രേഖപെടുത്തിയിരിക്കുന്നതുപോലെ സ്വന്തം പേരും, മേൽവിലാസവും, ഒപ്പും രേഖപ്പെടുത്തേണ്ടതാണ്.

  • 2.സമ്മാനാർഹർ നറുക്കെടുപ്പ് തീയതി മുതൽ 90-ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്.

  • 3.കൃത്രിമം കാണിച്ചതോ, കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.

  • 4.ഒരു ടിക്കറ്റിന് ആ നമ്പരിൽ ലഭിച്ച ഏറ്റവും ഉയർന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുള്ളൂ

  • 5.ഏജന്റ് കമ്മീഷനും, നിയമാനുസൃതമായ ആദായ നികുതിയും സമ്മാനത്തുകയിൽ നിന്നും കിഴിവ് ചെയ്യുന്നതാണ്. അനുബന്ധ നികുതികളും

  • 6. ആധാർ കാർഡ്, പാൻ കാർഡ് എന്നിവ തമ്മിൽ ലിങ്ക് ചെയ്‌തിരിക്കണം.

B)₹10,000/- രൂപയ്ക്കു മുകളിലുള്ള സമ്മാനങ്ങൾ ക്ലെയിം ചെയ്യുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
  • 1.ആധാർ കാർഡിൽ രേഖപെടുത്തിയിരിക്കുന്നതുപോലെ സമ്മാനാർഹന്റെ പേര് വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ സമ്മാനാർഹമായ ഒറിജിനൽ ടിക്കറ്റ്.

  • 2.സമ്മാന തുക മാറുന്നതിനായുള്ള ഫോം V

  • 3.ആധാർ കാർഡിൽ രേഖപെടുത്തിയിരിക്കുന്നതുപോലെ സമ്മാനാർഹന്റെ പേര് വിലാസം  എന്നിവയുള്ള ബാങ്ക് പാസ് ബുക്കിന്റെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

  • 4. പാൻകാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

  • 5.ആധാർകാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

  • B1).ബാങ്ക് മുഖേനെ സമ്മാന ക്ലയും ഹാജരാക്കുബോൾ Form V - ൽ   " If through bank"   എന്ന ഭാഗത്തു ഓഫീസിൽ സമർപ്പിക്കുന്ന ബാങ്കിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത ഭാഗം ഒഴിച്ചിടേണ്ടന്നതാണ്.

  • B2).ജോയിന്റ് സമ്മാന ക്ലെയിം സമർപ്പിക്കുന്ന പക്ഷം മുകളിൽ പറഞ്ഞ രേഖകൾക്കൊപ്പം Form VI കൂടെ സമർപ്പിക്കേണ്ടതാണ്  . കൂടാതെ സമർപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് ജോയിൻ്റ് ആയിരിക്കേണ്ടതും, പ്രസ്തുത ബാങ്ക് പാസ് ബുക്കിന്റെ അവകാശികളും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേണ്ടതുമാണ്.

  • B3) അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മാനർഹർ ₹10,000/- രൂപയ്ക്കു മുകളിലുള്ള സമ്മാന ക്ലെയിം സമർപ്പിക്കുമ്പോൾ.

     മേൽ സൂചിപ്പിച്ച എല്ലാ രേഖകൾക്കൊപ്പം Form VII  നോട്ടറി സാക്ഷ്യപ്പെടുത്തി സ്റ്റാമ്പും സീലും പതിപ്പിച്ചു  സമർപ്പിക്കേണ്ടതാണ്.

C) ₹10,000/- രൂപയിൽ കുറവുള്ള സമ്മാനങ്ങൾ ക്ലെയിം ചെയ്യുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ.
  • 1.സമ്മാനവിതരണത്തിനായുള്ള അപേക്ഷ.

  • 2.ആധാർകാർഡിൽ രേഖപെടുത്തിയിരിക്കുന്നതുപോലെ സമ്മാനാർഹൻ്റെ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ സമ്മാനർഹമായ ഒറിജിനൽ ടിക്കറ്റ്.

  • 3.ആധാർകാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്

  • 4.ഒരു രൂപ റവന്യൂ സ്റ്റാമ്പിൻ്റെ മുകളിൽ ഒപ്പ് രേഖപ്പെടുത്തിയ സമ്മാനാർഹന്റെ പേര് വിലാസം എന്നിവയോടു കൂടിയ സ്റ്റാമ്പ് രസീത്.

  • 5.അക്കൗണ്ട് നമ്പർ (IFS Code സഹിതം) രേഖപ്പെടുത്തിയ സിംഗിൾ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. മോഡ് ഓഫ് ഓപ്പറേറ്റിംഗ് "either or survivor " ആകുന്ന പക്ഷം സമ്മാനാർഹൻ്റെ സമ്മതപത്രം കൂടി ലഭ്യമാക്കേണ്ടതാണ്

  • C(1).അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മാനർഹർ ₹10,000/- രൂപയിൽ കുറവുള്ള സമ്മാന ക്ലെയിം സമർപ്പിക്കുമ്പോൾ

          മേൽ പറഞ്ഞ രേഖകൾക്കൊപ്പം സമ്മാന ടിക്കറ്റ് കേരളത്തിൽ നിന്നും വാങ്ങുവാനിടയായ സാഹചര്യം വ്യക്തമാക്കുന്ന കത്ത് കൂടി ഹാജരാക്കേണ്ടതുമാണ്