കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടേയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ         പദ്ധതിയാണ് 2008ലെ   കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ആക്ട് പ്രകാരം നിലവില്‍ വന്ന കേരള സംസ്ഥാന        ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും  ക്ഷേമനിധി ബോര്‍ഡ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആകെ വിറ്റുവരവിന്റെ ഒരുശതമാനം വരുന്ന തുക സര്‍ക്കാര്‍,  ക്ഷേമനിധിയിലേയ്ക്കു്  സംഭാവന നല്‍കുന്നു. ഇപ്രകാരം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആകെ വിറ്റുവരവിന്റെ ഒരുശതമാനം വരുന്ന തുക പ്രസ്തുത ക്ഷേമപദ്ധതിയിലൂടെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഏജന്റുമാരുടെയും വില്‍പ്പനക്കാരുടേയും  ഉന്നമനത്തിനായി സര്‍ക്കാര്‍ നീക്കി വയ്ക്കുന്നു.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ അഞ്ച് ഔദ്യോഗിക അംഗങ്ങളും, ഏഴ് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടെ ആകെ         പതിനൊന്ന് അംഗങ്ങളാണ് ഉളളത്.  നികുതി വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി, തൊഴില്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എന്നിവ        രാണ് അഞ്ച് ഔദ്യോഗിക അംഗങ്ങള്‍.  സംസ്ഥാന ഭാഗ്യക്കുറി  ഏജന്റുമാരുടെയും വില്‍പ്പനക്കാരുടേയും പ്രതിനിധികളായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമിക്കപ്പെടുന്ന ഏഴുപേര്‍ അനൗദ്യോഗിക അംഗങ്ങളുടെ സ്ഥാനം വഹിക്കുന്നു. ഏഴ് അനൗദ്യോഗിക അംഗങ്ങളില്‍ നിന്നും ഒരാളെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയി നിയമിക്കുന്നു. 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടറാണ്  സംസ്ഥാന ഭാഗ്യക്കുറി    ക്ഷേമനിധി        ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം വഹിക്കുന്നത്.   അദ്ദേഹത്തിന്റെ         കീഴില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍         (ഭാഗ്യക്കുറി വകുപ്പില്‍ നിന്നും         അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍) നേതൃത്വം  വഹിക്കുന്ന ഹെഡ് ഓഫീസും, 14 ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍മാര്‍ (ഭാഗ്യക്കുറി വകുപ്പില്‍ നിന്നും അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാര്‍) നേതൃത്വം വഹിക്കുന്ന 14 ജില്ലാ ക്ഷേമനിധി ഓഫീസുകളും ക്ഷേമപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി     പ്രവര്‍ത്തിച്ചുവരുന്നു.

പ്രതിമാസം 25000/- രൂപയുടെ അല്ലെങ്കില്‍ ത്രൈമാസം 75,000/- രൂപയില്‍ കുറയാത്ത തുകയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ വാങ്ങി വില്‍പ്പന നടത്തുന്ന ഏജന്റ്/വില്‍പ്പനക്കാരന്  പ്രതിമാസം 50/- രൂപ അംശാദായം ഒടുക്കി ക്ഷേമനിധി         അംഗത്വമെടുക്കാനും തുടര്‍ന്ന് പ്രതിമാസം 50/- രൂപ വീതം അംശാദായ തുക ഒടുക്കി അംഗമായി തുടരുവാനും സാധിക്കും.

രണ്ടായിരത്തോളം അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ക്ഷേമനിധി ബോര്‍ഡില്‍        നിലവില്‍ അമ്പതിനായിരത്തിലധികം അംഗങ്ങളുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടന്നുളള ചികിത്സയ്ക്ക് വാര്‍ഷിക പരമാവധി 5,000/- രൂപ വരെ ചികിത്സാധനസഹായം   നല്‍കുന്ന പദ്ധതി, ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന അംഗങ്ങള്‍ക്ക് 50,000/-    രൂപ വരെ ചികിത്സാധനസഹായം നല്‍കുന്ന പ്രത്യേക ചികിത്സാ പദ്ധതി,     ക്ഷേമനിധിയിലെ അംഗങ്ങളുടെ പെണ്‍മക്കള്‍ക്കും, വനിതാഅംഗങ്ങള്‍ക്കും 10,000/- രൂപ വിവാഹധനസഹായം നല്‍കുന്ന പദ്ധതി, ക്ഷേമനിധിയിലെ വനിതകളായ അംഗങ്ങള്‍ക്ക് 25,000/- രൂപ പ്രസവാനുകൂല്യം നല്‍കുന്ന പദ്ധതി, ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന്  സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി,         മരണപ്പെടുന്ന ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതര്‍ക്ക് സ്വാഭാവികമരണത്തിന്  50,000/-     രൂപയും,     അപകടമരണത്തിന് 1,00,000/- രൂപയും ധനസഹായം നല്‍കുന്ന മരണാനന്തര     ധനസഹായ പദ്ധതി എന്നീ ആനുകൂല്യങ്ങളും, പെന്‍ഷന്‍, കുടുംബപെന്‍ഷന്‍,      അവശതാപെന്‍ഷന്‍ എന്നീ പെന്‍ഷന്‍ ആനുകൂല്യങ്ങളും ക്ഷേമനിധി പദ്ധതി       വിജ്ഞാപനപ്രകാരം അനുവദിച്ചുവരുന്നു.  ഇവ കൂടാതെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ വര്‍ഷവും ഓണം അലവന്‍സ് ഇനത്തില്‍ അംഗങ്ങള്‍ക്കും,    പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തുക അനുവദിച്ചുവരുന്നു.

ക്ഷേമനിധി അംഗത്വം വരിക്കാരാകാനുള്ള യോഗ്യത

അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ 18 നും 60 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ടിക്കറ്റ് എടുത്ത് 10,000 രൂപയുടെ പ്രതിമാസ വിൽപ്പന അല്ലെങ്കിൽ 30,000 രൂപയുടെ ത്രൈമാസ വിൽപ്പന
നടത്തുന്നവർക്കാണ് അർഹത. വരിക്കാരാകാൻ താൽപ്പര്യമുള്ള വിൽപ്പനക്കാർ 25 രൂപയ്ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസിൽ നിന്ന് ടിക്കറ്റ് അക്കൗണ്ട് ബുക്കും അവർ അംഗീകരിച്ച് രേഖപ്പെടുത്തിയ ഏജന്റുമാരിൽ
നിന്ന് വാങ്ങിയ ടിക്കറ്റുകളുടെ വിശദാംശങ്ങളും നേടേണ്ടതുണ്ട്. അപേക്ഷാ ഫോമുകൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ നിന്ന് ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസായ 25 രൂപയും മറ്റ് രേഖകളും ജില്ലാ ഭാഗ്യക്കുറി
ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.

അംഗത്വത്തിന്റെ കാലാവധി

അംഗത്വം 70 വയസ്സിൽ അവസാനിക്കും. ജില്ലാ ഭാഗ്യക്കുറി വെൽഫെയർ ഓഫീസർക്ക് രാജിക്കത്ത് സമർപ്പിച്ച് അംഗത്വം അവസാനിപ്പിക്കണം.
ഇതുമായി ബന്ധപ്പെട്ട സമഗ്രമായ വിശദാംശങ്ങൾ www.kslaswfb.com ൽ നിന്ന് ലഭിക്കും.